-
Website
http://berlytharangal.com/ -
Original page
http://berlytharangal.com/?p=126 -
Subscribe
All Comments -
Community
-
Top Commenters
-
Berly Thoms | ബെര്‍ളി തോമസ്
111 comments · 37 points
-
vinayanvv
57 comments · 3 points
-
രഞ്ജിത് ആന്റണി
77 comments · 53 points
-
sashi72
33 comments · 12 points
-
Abraham Mathew
39 comments · 6 points
-
-
Popular Threads
-
മേഴ്സിയുടെ ദുഃഖം
20 hours ago · 6 comments
-
ചാല’ക്കുടി’ !
1 day ago · 7 comments
-
മലയാള സിനിമ 2009 (റിവ്യൂ)
5 days ago · 27 comments
-
നെയ്യപ്പം ദുരന്തം: ഒരു ന്യൂസ് അവര്‍ അവതരണം
1 week ago · 53 comments
-
ചട്ടമ്പിനാട് (റിവ്യൂ)
4 days ago · 7 comments
-
മേഴ്സിയുടെ ദുഃഖം
സമയം കളയാതെ ബാക്കി എഴുത് സാറെ.
"ഏതേലൊന്നുറപ്പിക്കച്ചോ?"
"അതേ കുഞ്ഞാടേ ഇതാ പിടി ആ പറഞ്ഞ തേങ്ങ "ഠേ".. ഇനി ഞാന്‍ വായിക്കട്ടേ.. ആമേന്‍.."
ഇതും കലക്കി..അടുത്തതു പോരട്ടേ..അരാണാവോ അവസാനം കാറിയത്..?
ബാക്കി ബേഗാ പോസ്റ്റ് മാഡി...
ph:8888888888
എന്റെ പൊട്ടബുദ്ധിയില് തോന്നിയ ചില സംശയങ്ങളാണ്. അര്ഹിക്കുന്ന പ്രാധാന്യം കൊടുത്താ മതി. കഥയില് ചോദ്യമില്ലെന്നാണെങ്കിലും….
1) അല്ലാ, ഈ എസിപി സ്റ്റെല്ലാ റോഷന് പണ്ട്ത്തെ കൂട്ടുകാരനെന്ന് പറഞ്ഞ് ഒരുത്തന് വിളിച്ചാ ഉടനെ ഒരു എഫ്. ഐ. ആറ് പോലും ഫയല് ചെയ്യാതെ ജീപ്പുമെടുത്ത് അവന്റെ കൂടെ കറങ്ങി കേസ് അന്വേഷിക്കലാണോ പണി? ഒരു സിറ്റിയുടെയോ കോര്പ്പെറേഷന്റെയോ ക്രമസമാധാന ചുമതലയുള്ള അവര്‍ക്ക് ഓഫീസ് വര്ക്കും പേപ്പര് വര്ക്കുകളും ഒന്നുമില്ലേ?
2) തുടക്കത്തില് ഈ കേസിന് ഒരു സാധാരണ കൊലപാതകത്തിന്റെ ഛായയേ ഉണ്ടായിരുന്നുള്ളൂ. സാധാരണ ഗതിയില് അത്ര സെന്സേഷണല് അല്ലാത്ത ഈ കേസ് ഏസിപി നേരിട്ട് (അതും ഉന്നതങ്ങളില് നിന്നുള്ള ഒരു ഓര്‍ഡര് പോലും ഇല്ലാതെ സ്വന്തം നിലയില്) അന്വേഷിക്കുമോ? ലോവര് റാങ്കിലുള്ള സി.ഐയ്ക്കോ എസ്.ഐയ്ക്കോ അന്വേഷണചുമതല ഏല്‍പ്പിക്കുകയല്ലേ ഉള്ളൂ ഇത്ര ബിസി ആയ എസിപി മാഡം?
3) സാധാരണ ഗതിയില് ഒരു മര്‍ഡര് കേസ് ഉണ്ടായാല് ആദ്യം തന്നെ മര്ഡറ് സ്പോട്ട് വ്യക്തമായി പരിശോധിച്ച് തെളിവുകള് (അതായത് ബ്ലഡ് സ്റ്റെയിന്, തലമുടി, തൊലിയുടെയോ മാംസത്തിന്റെയോ ഭാഗങ്ങള് etc) ഇങ്ങനെ എന്തെങ്കിലും കിട്ടുമോ എന്ന് അരിച്ചു പെറുക്കി തപ്പി നോക്കുകയാണ് പതിവ്. എന്നിട്ടും രക്ഷയില്ലങ്കില് പോലീസ് നായയെ കൊണ്ടു മണം പിടിപ്പിച്ച് നോക്കും.
4) മാന്മിസ്സിങ്ങിന് അവരുടെ അധികാര പരിധിയിലുള്ള എല്ലാ പോലീസ് സ്റ്റേഷനിലും അന്വേഷിക്കുകയല്ലേ ആദ്യം ചെയേണ്ടത്?
5) എന്തു കൊണ്ട് സ്വന്തം ഫോര്‍സിലുള്ള ഒരു കോണ്‍സ്റ്റബിളിനേപ്പോലും കൂടെക്കൂട്ടാതെ ചാള്സിനെ മാത്രം അന്വേഷണ സംഘത്തില് കൂട്ടിയത്?
1.താങ്കള്‍ ഒരു ചായക്കടയില്‍ ചായ അടിക്കുന്ന ആളാണെന്നു കരുതുക. പഴയൊരു കൂട്ടുകാരന്‍ വന്നാല്‍ ചായ അടിച്ചു കൊടുക്കുമോ അതോ ചട്ടപ്രകാരം ചായ ഓര്‍ഡര്‍ ചെയ്‍താല്‍ മാത്രം മാത്രം നല്‍കാമെന്നു കരുതി നില്‍ക്കുമോ. എന്റെ സ്‍റ്റെല്ല പഴയൊരു സുഹൃത്ത് ഒരു പ്രശ്നം പറഞ്ഞപ്പോള്‍ പെട്ടെന്നിറങ്ങിത്തിരിക്കുക മാത്രമാണ് ചെയ്‍തത്. പോസ്‍റ്റ് പല ദിവസങ്ങളായെങ്കിലും സംഭവങ്ങള്‍ ഒരു ദിവസത്തെ മൂന്നു മണിക്കൂറിനുള്ളില്‍ നടക്കുന്നതാണ്. അതായത് സ്‍റ്റെല്ല ചാള്‍സിനോടൊപ്പം കൂടിയിട്ട് കഷ്‍ടിച്ച് രണ്ടു മണിക്കൂറേ ആയിട്ടുള്ളൂ. ബാക്കി കഥ വരുന്നതു വരെ ക്ഷമിക്കുക.
2.ഈ കേസിന് സങ്കീര്‍ണമായ ഛായ പകരുന്നത് വായനക്കാരന്റെ മുന്നിലാണ്. കേസ് സങ്കീര്‍ണമാണെന്ന് തോന്നിക്കത്ത വിധത്തില്‍ പൊലീസിന് ഒരു തെളിവും ലഭിച്ചിട്ടില്ല. കേസ്‍ റജിസ്റ്റര്‍ ചെയ്‍തിട്ടില്ല. അതുകൊണ്ട് തന്നെ ഒരുത്തരവും ഉണ്ടായിട്ടില്ല. എസിപി കേസന്വേഷണം തുടങ്ങിയതായി എവിടെയും പറഞ്ഞിട്ടില്ല. രാവിലെ എസിപി ചാള്‍സിനെയും കൂട്ടി രണ്ടിടങ്ങളില്‍ പോകുന്നിടത്തോളമേ കഥയെത്തിയിട്ടുള്ളൂ. ബാക്കി ഭാഗങ്ങള്‍ വരുന്നതേയുള്ളൂ, ക്ഷമിക്കുമല്ലോ.
3.ഇവിടെ മര്‍ഡര്‍ നടന്നതായി ഒരു തെളിവുമില്ല. ചാള്‍സിനെ വിശ്വസിച്ച് കൂടെയിറങ്ങിയ എസിപി രണ്ട് മണിക്കൂര്‍ മാത്രമാണ് അയാളോടൊപ്പം ഒന്നു രണ്ട് സ്ഥലങ്ങളില്‍ പോവാന്‍ ചെലവഴിച്ചിട്ടുള്ളത്. അതായത് സംഗതി അളന്നു തൂക്കി റജിസ്‍റ്റര്‍ ചെയ്യാനും പൊലീസ് നായ വരാനുമൊക്കെ സമയമാകുന്നതേയുള്ളൂ.മുകളില്‍ പറഞ്ഞതുപോലെ തന്നെ ക്ഷമിക്കുമല്ലോ.
4.സോഫിയ ജോര്‍ജ് എന്ന കക്ഷിയുടെ വീട്ടില്‍ നേരിട്ടു ചെന്നന്വേഷിച്ചതും കിഴക്കമ്പലം സിഐയുടെ അടുത്ത് മൊബൈലിലൂടെ അന്വേഷിച്ചതും പൊലീസ് മുറയിലുള്ള അന്വേഷണത്തിന്റെ ഭാഗമായല്ല അതെന്നു സൂചിപ്പിക്കാനായിരുന്നു. സോഫിയയുടെ വീട്ടില്‍ നിന്ന് തന്നെ സംഗതി വഴി തിരിഞ്ഞതു കൊണ്ടാണ് ചട്ടപ്രകാരം അന്വേഷണം നടത്താത്തത്. കേസ്‍ റജിസ്‍റ്റര്‍ ചെയ്‍തിട്ടില്ലെന്നതും സംഗതി രണ്ടു മണിക്കൂര്‍ മാത്രമേ ആയിട്ടുള്ളൂ എന്നതും വീണ്ടും ഓര്‍മിപ്പിക്കട്ടെ.
5.ഈ കേസ്‍ അന്വേഷിക്കാന്‍ ഒരു അനേവഷണസംഘം ആരും രൂപീകരിച്ചിട്ടില്ല. ചാള്‍സിനെ വീട്ടില്‍ കാണാന്‍ വന്ന സ്‍റ്റെല്ല പഴയ സുഹൃത്തിനെ സന്നിഗ്ദ്ധ ഘട്ടത്തില്‍ സഹായിക്കുന്ന മനസോടെയാണ് സംഗതിക്ക് ഇറങ്ങിത്തിരിച്ചത്. ഇതുവരെ കേസ്‍ റജിസ്‍റ്റര്‍ ചെയ്തിട്ടില്ലെന്നത് ഒന്നു കൂടി ഓര്‍മിപ്പിക്കട്ടെ. ബാക്കി ഭാഗങ്ങള്‍ വരുന്നതേയുള്ളൂ എന്നു വിനയപുരസ്സരം അറിയിക്കട്ടെ.
കഥയില് ചോദ്യമുണ്ടാവണം.
നല്ല കഥ ട്വിസ്റ്റുകള്‍ കൊള്ളാം. ആര്‍തര്‍ കൊനൈനെ മനസ്റ്റില്‍ ധ്യാനിച്ച് ബാക്കി കൂടിങ്ങുപോരട്ടെ.
തിരക്കഥപോലാവരുത്...!
പിന്നെ ഈ തുടരന്‍ തീരുമ്പം കൂപമണ്ഡൂകങ്ങളുടെ വക രാജാവിനെ തെരെഞ്ഞെടുക്കുന്ന ചടങ്ങുണ്ട്. താനീ അമ്പുമായി പോര്...!
പോസ്റ്റ് വളരെ ഇഷ്ടമായി എന്ന് എടുത്ത് പറയണ്ടല്ലോ.
കാര്യങ്ങള്‍ ഉഷാറായി നീങ്ങുന്നുണ്ടല്ലോ...എന്നാലും ദിവസവും ഒരു പോസ്റ്റ് എങ്ങനെ ശരിയാക്കുന്നു. അച്ചായന്‍ പറഞ്ഞു കൊടുത്ത് കൂലിക്ക് ആളെ വച്ച് എഴുതിപ്പിക്കുവാണോ.?
എന്താണേലും നന്നായി രസിക്കുന്നുണ്ടട്ടോ..
നന്നായിട്ടുണ്ട്... ഇനി അടുത്തത് പോരട്ടേ!
:)
ഇനി അതും ഇതും ഒക്കെ ഒരാളാണെന്നുണ്ടാ?