DISQUS

ബെര്‍ളിത്തരങ്ങള്‍: മണിച്ചിത്ര ബ്ലോഗ് _ഭാഗം-1

  • [ ബെര്‍ളി തോമസ് ] · 2 years ago
    ബൂലോഗത്തറവാട്ടിലെ ഓരോ മുറിയിലും നിഗൂഢത തളം കെട്ടി നിന്നിരുന്നു. കാരണവന്മാരുടെ വിശ്വാസങ്ങളും അവരെ ആദരിച്ചിരുന്നവരുടെ വിശ്വാസപ്രമാണങ്ങളും തറവാട്ടിലെ ഇരുളടഞ്ഞ ഇടനാഴികളില്‍ നേര്‍ത്ത നിശ്വാസങ്ങള്‍ പോലെ കറങ്ങി നടന്നു..... മണിച്ചിത്ര ബ്ലോഗ് _ഭാഗം-1
  • കുറുമാന്‍ · 2 years ago
    ബെര്‍ളിയേ, പൂയ്. പുതിയ നോവലിന്റെ ആരംഭം അച്ചാ ഹെ.......അടുത്ത ഭാഗം അമാവാസിക്കു മുന്‍പുണ്ടാവില്ലെ? ബ്ലോഗനാര്‍ കാവില പാലമരം പൂത്തുലയുമ്പോള്‍ ബ്ലോഗവല്ലി കിടപ്പറവിട്ട് പോകുമോ ഇല്ലയോ? പുകിലനെ ബ്ലോഗ് മന്ത്രങ്ങള്‍ പഠിപ്പിക്കുന്നതാര്. അക്ഷമയോടെ കാത്തിരിക്കുന്നു.
  • ഒരാള്‍ · 2 years ago
    എന്റമ്മോ ഇതെന്നാ നോവലാണ് മാഷെ? മനുഷന്മാരെ ഇങ്ങിനെ പ്യാടിപ്പിക്കുന്ന നോവലൊന്നും എഴുതല്ലെ അച്ചായൊ...
  • സുനീഷ് തോമസ് / SUNISH THOMAS · 2 years ago
    ബെര്‍ളി, ആകാംക്ഷ സഹിക്കാന്‍ പറ്റുന്നില്ല. ഇനി എന്തു സംഭവിക്കും?
    എന്തും സംഭവിക്കും????
  • വിന്‍സ് · 2 years ago
    ബെര്‍ളി എന്തൊരു സ്റ്റ്യ്യ്ലാണു... എങ്ങനെ ആണു ഇങ്ങനെ ഐഡിയാസ് കിട്ടുന്നത്?? ഐ ഹോപ് കുറുമാന്‍ ഒക്കെ തുടങ്ങിയിരിക്കുന്ന മറുമൊഴികളില്‍ അട്മിഷന്‍ കിട്ടും എന്ന് വിചാരിക്കുന്നു. കുറുമാന്‍ ആണൊരുത്തന്‍ ആണെന്നാണ് എന്റെ വിശ്വാസം.
  • സാല്‍ജോ+saljo · 2 years ago
    ആരാദ്?
    ആരാ...?



    ആ‍ാ ആ‍ാ രാന്ന ചോദിച്ചെ...?



    ആ യാ..ആയ് യ്യോ..ന്റമ്മേ?



    >:0



    ----------

    താനാരുന്നോ ബെര്‍ളീ,

    ന്നാ പറ കേക്കട്ടെ.. ഹും ന്ത്യ്യേയ്..
  • കുടുംബംകലക്കി · 2 years ago
    വിടമാട്ടേ?
  • കുട്ടമ്മേനൊന്‍::KM · 2 years ago
    എന്റെ ബ്ലോഗര്‍കാവിലമ്മേ..
    ആദ്യ ഫാഗം കലക്കി.എന്ന്നാലും സ്പീഡു കൂടിയോ..
  • ദില്‍ബാസുരന്‍ · 2 years ago
    തോം തോം തോം....


    എന്റമ്മേ... ബെര്‍ളിച്ചായാ ഇതെങ്ങോട്ടാ? ദുര്‍ഗാഷ്ടമി വരാറായില്ലേ?
  • ഇടിവാള്‍ · 2 years ago
    മലയാളത്തിലിറങ്ങിയ എല്ലാ ചിത്രങ്ങളും ബൂലോഗവുമായി കണക്റ്റ് ചെയ്യാനാണോ പരിപാടീ ? സംഭവം‍ കൊള്ളാം
  • ധൂമകേതു · 2 years ago
    സ്റ്റൈലന്‍, നല്ല തുടക്കം. എങ്ങനെയാണച്ചായോ ഇത്തരം ഐഡിയാസ്‌ ഇറങ്ങി വരുന്നത്‌. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
  • Navi | നവീ · 2 years ago
    നല്ല ഒരു പോസ്റ്റിനായ് പല വഴിയിലൂടെയും സഞ്ചരിക്കേണ്ടി വരും ഒരു ബ്രാന്തനെപ്പോലേ... അല്ലെ ബെര്‍ളീ....
  • [ ബെര്‍ളി തോമസ് ] · 2 years ago
    ഇന്നു വരെ ഒരു ബ്ലോഗറും സഞ്ചരിക്കാത്ത വഴികളിലൂടെ ഞാന്‍ സഞ്ചരിക്കും... ഒരു പ്രാന്തനെപ്പോലെ... എന്നതാണ് കൂടുതല്‍ ശരി.
  • മൂര്‍ത്തി · 2 years ago
    :)
    വായിച്ചു കഴിഞ്ഞപ്പോള്‍ “തോം തോം തോം” എന്നു കമന്റിടാം എന്നു വിചാരിച്ചതാണ്. നോക്കിയപ്പോള്‍ ദില്‍‌ബാസുരന്‍ അടിച്ചുമാറ്റിയിരിക്കുന്നു..എന്നാ മറ്റൊരു

    ഡയലോഗാവട്ടെ ..പക്കത്തിലേ വരക്കൂടാത്..നാന്‍ മോസക്കാരനുക്ക് മോസക്കാരനാക്കും...
  • അഞ്ചല്‍കാരന്‍ · 2 years ago
    “ഒരു ബ്ലോഗറൈ വന്ത് പാത്തായാ..”
  • എതിരന്‍ കതിരവന്‍ · 2 years ago
    മങ്കയുടെ കൂടെ നൃത്തം ചെയ്യാന്‍ പോകുന്ന കാമുകന്റെ വേഷം എനിയ്ക്കു തരണേ. എന്റെ ഗ്ലാമര്‍ അത്രയങ്ങോട്ട് പോയിട്ടൊന്നും ഇല്ല. പിന്നെ ഡാന്‍സിന്റെ കാര്യം . അത് നമ്മക്ക് അഡ്ജസ്റ്റു ചെയ്യാമെന്നേ.
  • chithrakaranചിത്രകാരന്‍ · 2 years ago
    ബെര്‍ളി, ഉഗ്രനായിരിക്കുന്നു... ഭാവനാവിലാസം.
  • ശ്രീജിത്ത്‌ കെ · 2 years ago
    Awesome stuff Berly. You are the man.
  • പച്ചാളം : pachalam · 2 years ago
    നന്നാവൂലല്ലേ ?? ;)
    എന്നാപ്പിന്നെ അങ്ങനെ തന്നെ പോട്ടേ...അടുത്ത ഭാഹം പെട്ടെന്ന് വരട്ടേ...
  • കുട്ടിച്ചാത്തന്‍ · 2 years ago
    ചാത്തനേറ്:
    ഡോക്ടര്‍ തണ്ണി എപ്പോള്‍ വരും!!! അതിനു ഏതായാലും ബൂലോഗത്ത് ക്ഷാമമില്ലാ :)
  • ikkaas|ഇക്കാസ് · 2 years ago
    രണ്ടെണ്ണം അടിച്ച് കഴിഞ്ഞാല്‍ പിന്നെ ഈ മൈ.. സോറി ബെറ്ലി സാറിന്റെ ബ്ലോഗില്‍ പോസ്റ്റ് കമന്റ് എന്ന സാധനം എവിടാന്ന് തപ്പാന്‍ വെല്യ പാടാ. കത ഞാനും വായിച്ചു. ചാത്തന്റെ ചോദ്യത്തിന് ഉത്തരം പറയാനാ വായു പിടിച്ചു വന്നത്, എഡാ... അത് ഞാനാ. ഡാക്ടര്‍ ഞാനാന്ന്.. ചുമ്മാ കഥേടെ സെന്‍സില്‍ പറഞ്ഞതാ കെട്ടോ.. മോഹന്‍ ലാലാകാനൊള്ള ഒരാഗ്രഹം കൊണ്ട്. അല്ലാതെ മണിച്ചിത്ര ബ്ലോഗിലെ സീലു പൊട്ടിക്കാനും പകരം ഗോദറേജ് പൂട്ടു പിടിപ്പിക്കാനുമൊന്നും നമ്മളാളല്ല. വേറൊരു കഥ ഓര്‍മ്മ വന്നു, പറയണ കൊണ്ട് ബെറ്ലി സാറു രോഷം കൊള്ളില്ലല്ലോ അല്ലേ..
    ആര്‍ക്കും തൊറക്കാന്‍ പറ്റാത്ത ഒരു പൂട്ട് കുഞ്ഞന്‍ കൊല്ലന്‍ ഒണ്ടാക്കി പണ്ട്. അന്നു കുഴിക്കാട്ടു മൂല കവലേല്‍ ഈ പൂട്ട് എങ്ങനെ തൊറക്കാം എന്ന് മാസങ്ങളോളം ചര്‍ച്ച ചെയ്തു, വേറെ പണിയില്ലാത്തവര്‍.. ഇതുപോലൊരു പൂട്ട് ഒണ്ടാക്കാനറിയുന്നവന്‍ ഒണ്ടാക്കടാ, എന്നിട്ട് പറ വര്‍ത്താനം എന്ന് പണ്ട് കുഞ്ഞന്‍ കൊല്ലന്‍ താനൊണ്ടാക്കിയ പൂട്ട് കാണിച്ച് വെല്ലു വിളിച്ചു. അന്നേ അത്തരം ഒരു പൂട്ടിനെ കുറിച്ച് ആലോചിച്ച് മിണ്ടാതിരുന്നവര്‍ ഒരുപാട് പേരുണ്ടായിരുന്നു. ഒടുവില്‍ അവര്‍ വിജയിക്കുക തന്നെ ചെയ്തു. ഇന്ന് ഗ്രിഡ് കമ്പ്യൂട്ടിംഗ് വഴി ലോകത്തെവിടെ ഇരുന്നും ചുമ്മാ അടയ്ക്കുകയും തുറക്കുകയും ചെയ്യാവുന്ന ഒരു പൂട്ട് അവര്‍ ഉണ്ടാക്കുകയും ചെയ്തു. കുഞ്ഞന്‍ കൊല്ലന്റെ ആത്മാവ് എല്ലാമറിഞ്ഞിട്ടും വെല്ലുവിളി തുടരുന്നു..
  • ഇടിവാള്‍ · 2 years ago
    ഹഹ! ഇക്കാസേ.. കുഞ്ഞന്‍ കൊല്ലനും പൂട്ടും ഓര്‍ത്ത് തലകുത്തി മറിഞ്ഞ് ചിരിച്ച്!!!


    ഡോ: തണ്ണി യെ അല്ല ഞാന്‍ കാത്തിരിക്കുന്നത്....



    വെള്ളം കണ്ടാല്‍ കുതിരയെപ്പോലെ ചാടുന്ന കുരുതട്ടവന്‍ ബപ്പു ചേട്ടനേയാ.. ;)



    അങ്ങേരല്ലേ അതിലെ ഹൈ‌ലൈറ്റ്!



    എതിരവാ....

    കിണ്ടി റോള്‍ മതിയാ???
  • ikkaas|ഇക്കാസ് · 2 years ago
    ചിരിക്കാനും മാത്രം ഞാനെന്നതാ പറഞ്ഞെ വടിവാളേ? അല്ല ഒന്നു ചുമ്മാ നോക്കിക്കേ, ഈ പിശാശിന്റെ ബ്ലോഗില്‍ പോസ്റ്റ് കമന്റെന്നുള്ള ലിങ്ക് തപ്പിയെടുക്കാന്‍ അത്ര എളുപ്പമാന്നോ?
  • [ ബെര്‍ളി തോമസ് ] · 2 years ago
    എന്റെ ബ്ലോഗിന് കമന്റിന്റെ അസുഖം പണ്ടേയുള്ളതാ. പണ്ടാരോ അനോണിമസായി കയറി തന്തക്കു വിളിച്ചതില്‍ പിന്നെ തുടങ്ങീതാ. കുറച്ചു കാലത്തേക്ക് കമന്റേ ഇല്ലായിരുന്നു. ഇപ്പോ കുറച്ചു നാളായിട്ട് ഉണ്ട്. ഫിക്കാസ്, ക്ഷമിക്കണം ഇക്കാസ് പറഞ്ഞതു പോലെ കണ്ടുപിടിക്കാനിത്തിരി പാടാണെന്നു മാത്രം.
    പോസ്റ്റിന്റെ തലക്കെട്ടില്‍ ഞെക്കിയാല്‍ മതി ലിങ്ക് വന്നോളും. എന്തായാലും ഇതൊക്കെ തപ്പിയെടുത്ത് കമന്റിടാന്‍ മിനക്കെടുന്ന നിങ്ങളെ സമ്മതിച്ചിരിക്കുന്നു.
  • [ ബെര്‍ളി തോമസ് ] · 2 years ago
    പണ്ടാരം വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയ എല്ലാവര്‍ക്കും നന്ദി.
  • അഞ്ചല്‍കാരന്‍ · 2 years ago
    ബൂലോകം മുഴുവനും ഓടി നടന്നു “സദാചാരം” മൊത്തമായും ചില്ലറയായും വില്‍ക്കുന്ന ഒരു പകല്‍ മാന്യന്‍ കൂടി മുഖപടം കീറി പുറത്ത് വന്നിരിക്കുന്നു. ഇക്കാസ് താങ്കള്‍ സദാചാരം വിളമ്പാന്‍ ബൂലോകത്തേക്കിനിയെങ്കിലും എഴുന്നുള്ളരുത് - നാണമുണ്ടെങ്കില്‍.
  • ikkaas|ഇക്കാസ് · 2 years ago
    ആഹാ അഞ്ചല്‍ക്കാരന്‍ എത്തിയല്ലോ..
    എവിടാ സാറേ ഞാന്‍ സദാചാരം വിളമ്പാന്‍ നടന്നത്? ഒരു ചിന്ന ലിങ്ക് ഇടായിരുന്നില്ലേ?

    തനിക്കെന്നെ അറിയാന്‍ മേലാഞ്ഞിട്ടാ. ഒരു വര്‍ഷം മുന്നെ അശ്ലീലം പറഞ്ഞെന്നും പറഞ്ഞ് ബൂലോക കൂട്ടായ്മേന്ന് പൊറത്താക്കിയതാ എന്നെ. അതൊന്നും അറിയില്ലേ?



    പിന്നെ, ഇവിടെ എന്റെ കമന്റില്‍ ഞാന്‍ സദാചാര ലംഘനം നടത്തിയതായിട്ട് അഞ്ചല്‍ക്കാരനു തോന്നിയോ?

    ഹൊ, എന്റെ അഞ്ചല്‍ക്കാരാ.. താന്‍ വാഴ്ത്തപ്പെടേണ്ടവന്‍ തന്നെ. ഇനി അപ്പൊ വാഴ്ത്തപ്പെട്ട വി.അഞ്ചല്‍ക്കാര പുണ്യാളന്‍ എന്ന് വിളിക്കാം കെട്ടോ :)

    തമാശാണേ, ചൂടാവരുത്.
  • ബ്ലോഗ്‌നാഥന്‍ · 2 years ago
    ഒറുമുറൈ വന്ത് പാര്‍ത്തായാ? നീ...


    അമേരിക്കനില്ലത്ത് സെര്‍വര്‍ നമ്പൂതിരിയും കൂട്ടരും 18നാള്‍ മന്ത്രവാദം നടത്തി ആവാഹിച്ച് സെര്‍വറില്‍ ബന്ധിച്ച ബ്ലോഗ്‌നാഥനാണ് ഞാന്‍. താങ്കളുടെ ബ്ലോഗിലൂടെ എനിക്കൊരു പുനര്‍ജന്മം തന്നതിന് വളരേയധികം നന്ദി.



    നമുക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കുവാനുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കാം.



    അമേരിക്കനില്ലത്ത് സെര്‍വര്‍ നമ്പൂതിരിയും കൂട്ടരും എന്നോട് ചെയ്ത കൊടും ക്രൂരതകള്‍ കാണാന്‍ എന്റെ ബ്ലോഗിലൂടെ ഒരു യാത്ര നടത്താന്‍ ക്ഷണിക്കുകയാ‍ണ്.



    ---

    ബ്ലോഗ്‌നാഥന്‍

    ---
  • വേണു venu · 2 years ago
    ബെര്‍ളി തോമസ്സു്,
    ത്രസിപ്പിച്ചു വായന.:)