-
Website
http://berlytharangal.com/ -
Original page
http://berlythomas.blogspot.com/2007/06/10.html -
Subscribe
All Comments -
Community
-
Top Commenters
-
Berly Thoms | ബെര്‍ളി തോമസ്
111 comments · 37 points
-
vinayanvv
57 comments · 3 points
-
രഞ്ജിത് ആന്റണി
77 comments · 53 points
-
sashi72
33 comments · 12 points
-
Abraham Mathew
39 comments · 6 points
-
-
Popular Threads
-
മേഴ്സിയുടെ ദുഃഖം
21 hours ago · 6 comments
-
ചാല’ക്കുടി’ !
1 day ago · 7 comments
-
മലയാള സിനിമ 2009 (റിവ്യൂ)
5 days ago · 27 comments
-
നെയ്യപ്പം ദുരന്തം: ഒരു ന്യൂസ് അവര്‍ അവതരണം
1 week ago · 53 comments
-
ചട്ടമ്പിനാട് (റിവ്യൂ)
4 days ago · 7 comments
-
മേഴ്സിയുടെ ദുഃഖം
(ഇല്ല തെറ്റിയിട്ടില്ല!!)
സംഗതി കൊള്ളാം. ചിലതു വായിച്ചു തല കുത്തി നിന്നു ചിരിച്ചു.
ഓടോ
നിങ്ങളു തന്നെയാണോ ബുദ്ധിജീവി എന്ന പേരിലും എഴുതുന്നത്?
എന്തായാലും എനിക്കിഷ്ടപ്പെട്ടു ഇതു! :-) നല്ല സെന്‍സ് ഓഫ് ഹ്യൂമറും നല്ല നിരീക്ഷണവും :)
ഇനി അടുത്ത പോസ്റ്റ് ഇങ്ങിനെയാവുമോ?
“കളിയാക്കിയാലും എങ്ങിനെ പോസ്റ്റ് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞ് എഴുത്തുകാരനെ വടിയാക്കം” ങ്ങേ?:)
തലകുത്തിനിന്നു ചിരിച്ചു ,
നിരീക്ഷണാപാഠവം സമ്മതീക്കാതെ വയ്യ :)
ഇതു കൊള്ളാം ബെര്‍ളി..
കമന്റോളജിയില്‍ പറഞ പോലെ
പോയിന്റ് 7 സൂപ്പര്‍..
:)
ആരെയൊക്കെയോ മനസ്സില്‍ വച്ചോണ്ട്....?
ഛെ, തോന്നിയതാവും.
കതിര്‍ശ്രീ വാരസ്യാര്‍.
എന്താ രസം വായിക്കാന്‍!! ഇത്രേം വനിത പ്രൊഫൈലും, പോസ്റ്റും, കമന്റും വായിക്കാന്‍ എങ്ങനെ സമയം കിട്ടുന്നു! സമ്മതിച്ചൂ മാഷേ, സമ്മതിച്ചു. പിന്നെ അതിനെയൊക്കെ ഇങ്ങനെ പരിശോധിച്ച് ഇത്രേം ഉപകാരമുള്ള ഒരു പോസ്റ്റ് ഇടാന്‍ പറ്റണുണ്ടല്ലോ അപാരം! അപാരം!.
കടുത്ത പ്രേതബാധ ഉള്ള പോസ്റ്റ് എന്ന് കണ്ടപ്പോ ഇത്രേം പ്രതീക്ഷിച്ചില്യാട്ടോ (എടയ്ക്കിടയ്ക്ക് ‘ട്ടോ” ഇട്ടാലെ വനിതാബ്ലോഗ്ഗര്‍ പ്രശസ്തയാവൂ എന്നാ ബുദ്ധിജീവി ചേട്ടായി പറേണേ.) എനിക്കും മികച്ച വനിതാബ്ലോഗറാവാന്‍ ഒരു അതിമോഹം. ഈ പത്തും ഫോളോ ചെയ്താല്‍ മതിയവോ?
കുറച്ച് സംശയങ്ങല്‍ ചോദിച്ചോട്ടെ സാാര്‍
1. നമ്പൂതിരി, നായര്‍, മേനോന്‍, വര്‍മ ഇതേ വരെ എഴുതി ചേര്‍ത്തില്ലെങ്കില്‍ ഇനി എഴുതി ചേര്‍ത്താല്‍ വായനക്കാര്‍ വിശ്വസിക്ക്യോ?
2.സ്വന്തം പേര്‍ അബദ്ധവശാല്‍ ഇട്ട് പോയവര്‍ക്ക് ഇനി വല്ല ചാര്‍സും ഉണ്ടോ സാര്‍.
btw, “ആര്‍ക്കു വേണം ഇവളുടെയൊക്കെ പോസ്റ്റ്, ചക്കേം മാങ്ങേം കറി വയ്ക്കുന്ന വിധം തിരിച്ചും മറിച്ചും എഴുതാനല്ലാതെ എവക്കൊക്കെ 10 പൈസേടെ വിവരമൊണ്ടോ“
വനിതാലോകം എന്നൊരു ബ്ലോഗുണ്ട്. അതിന്റെ ഒരു വശത്ത് മലയാളത്തില്‍ ബ്ലോഗുന്ന വനിതകളുടെ ബ്ലോഗുകളുടെ ഒരു ലിസ്റ്റ് ഉണ്ട്.ഒരിക്കലെങ്കിലും പോയി അവരെന്തെഴുതുന്നു എന്ന് നോക്കണം സാര്‍.
ഈ ഞരന്‍പ് രോഗം എന്ന് പറഞ്ഞാല്‍ എന്താണ്‍?
ചോദ്യത്തിന്റെ ഉദ്ദേശ ശുദ്ധി കണക്കിലെടുക്കണമെന്ന് താല്പര്യപ്പെടുന്നു.
പാവല്ലേ? ;)
ചിരിച്ച് നടുവുളുക്കി..
ബെര്‍ളീ..
തന്നെ വിശുദ്ധനായി പ്രഖ്യാപിക്കുന്നു.. ;)
കലക്കന്‍ പോസ്റ്റ്!
കലക്കി മോനെ.. (ഏലമ്മ, ജാതിപത്രീ ദേവി.. തുടങ്ങീ പ്രൊഫൈലുകള്‍ ഇപ്പോഴും വെറുതെകിടകകുന്നു..)
ഇനീം പേര് മാറ്റിയിട്ട് കാര്യമുണ്ടൊ...?
ശ്ശൊ .. ഇത്തൊക്കെ ഒന്നു നേരത്തേ പറയണ്ടേ...
ചിരിച്ച് ചിരിച്ച് ഒരു പരുവമായി..
ഇതിപ്പൊ എന്താ പറേകാ....
കലക്കി നെഞ്ചും കൂട് പൊളിച്ച് കളഞ്ഞല്ലോ....
ബുള്‍ഡോസര്‍ അല്ലേ കേറ്റീത് പല ചങ്കിലൂടേം.....
ഇങ്ങനെ വഴികളൊന്നും പറഞ്ഞ് പരസ്യാക്കല്ലേ കണ്ടാ ഇവിടിപ്പോ പെണ്‍പടേടെ തിരക്കാ...ആണെഴുത്ത് വായിക്കാന്‍ ....
ഓടോ:
ബെര്‍ളിച്ചേട്ടോ.. അപരനാമധേയത്തില്‍ ബ്ലോഗുന്ന ആണ്‍ പെണ്‍ ബ്ലോഗേര്‍സിനെപ്പറ്റീം ഒരു പോശ്റ്റ്.. പ്ലീസ്...
കമന്റും വേണ്ടാ ഒരു മാങ്ങാത്തൊലിയും വേണ്ട ആളുകള്‍ ബ്ലോഗ് വായിക്കാന്‍ ഇങ്ങോട്ട് വരും എഴുത്ത് നല്ലതാണെങ്കില്‍ എന്നതിന്റെ മകുടോദാഹരണമാണ് ബെര്‍ളി. ഒരു ബ്ലോഗിലും കയറി പുറം ചൊറിയാതെ തന്നെ ബെര്‍ളി ഹിറ്റ്!
ഓടോ: ബെര്‍ളിച്ചായാ.. നാട്ടില്‍ വന്നപ്പോള്‍ കാണാന്‍ സാധിക്കാഞ്ഞതില്‍ ഈ ആരാധകന് കടുത്ത ദുഖമുണ്ട്. അടുത്ത തവണ നമ്മള്‍ കൂടുന്നു. ഓകെ? :-)
ഒരു സംശയം ചോദിച്ചതാണേ.
ഇത് എന്നെ ഉദേശിച്ചാണ്, എന്നെ തന്നെ ഉദേശിച്ചാണ്, എന്നെ മാത്രം ഉദേശിച്ചാണ്... ആരെയാ? തന്നെ തന്നെയാ വെകിളി മാഷേ ;)
തകര്‍ത്തു..!!!
(ബെര്‍ളീ സൂക്ഷിച്ചോ ചാറ്റില് ഉടനെ തന്നെ ഒരണ്ണന്‍ വരും, ഉപദേശിച്ച് പേടിപ്പിച്ച് പണ്ടാറമടക്കാന്‍ )
രസകരമായിട്ടുണ്ട്.
ഞങ്ങളുടെ ഒക്കെ പോസ്റ്റുകള്‍ ആള്‍ക്കാര്‍ വായിക്കാന്‍ ഞങ്ങള്‍ക്ക് പിന്മൊഴിവേണം. നിങ്ങള്‍ക്ക് അതും വേണ്ട. അവിടെയാണ് നിങ്ങളുടെ ബ്ലോഗും നിങ്ങളും വേറിട്ടതാകുന്നത്. ഇഷ്ടപെട്ടതാകുന്നത്.
സന്തോഷം.
സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരു മലയാളിയാണ് ഞാന്‍. ഞാനൊരു പ്രതിഭയോ എഴുത്തുകാരനോ അല്ല. (പണ്ട് കോളജില്‍ ആരും മല്‍സരിക്കാനില്ലാത്ത ഇനങ്ങളില്‍ മാത്രം പങ്കെടുത്ത് ഒന്നാം സ്ഥാനം നേടി കലാപ്രതിഭയായിട്ടുണ്ട്)
എല്ലാവര്‍ക്കും ഒരു രസം എന്നതിനപ്പുറം എന്റെ പോസ്റ്റുകള്‍ക്ക് വേറെ മൂല്യമൊന്നും ഞാനും കല്‍പിക്കുന്നില്ല. എന്തിനു വെറുതെ സീരിയസ്സാവണം. സീരിയസ്സായിട്ടുള്ള പഠനവും ഗവേഷണവും ഉള്ള തറവാട്ടില്‍ പിറന്ന ബ്ലോഗുകള്‍ വേറെ ധാരാളമുള്ളപ്പോള്‍ ഇങ്ങനെ കോളജ് കാന്റീന്‍ പോലൊരു ബ്ലോഗും വേണ്ടേ ?
എന്നെ സ്നേഹിക്കുന്ന എല്ലാവരോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു. ഞാനൊരു സംഭവമാണെന്ന് തെറ്റിദ്ധരിക്കുന്നവരോട് മാപ്പു ചോദിക്കുന്നു.
എന്റെയീ ഡയലോഗുകളെല്ലാം ഇപ്പത്തന്നെ അടപ്പൂരാന്‍ സാറ് തിരിച്ചയച്ചു തരും എന്ന പ്രതീക്ഷയോടെ ഈ വാക്കുകള്‍ ഞാന്‍ കമന്റുകുട്ടയിലേക്കിടുന്നു.
ബെര്‍ളീ
ഈ വെര്‍ളിപിടിച്ച എഴുത്ത് വല്യ ഇഷ്ടായി
ചിരിച്ചു ഊപ്പാട് വന്നു.
-സുല്‍
ഇങ്ങനത്തെ ഒരു ലേഖനം ഉണ്ടോ ഉണ്ടോ എന്നു നോക്കി എല്ലാ വനിതാ ഗൃഹലക്ഷ്മി മംഗളവും അരിച്ചുപെറുക്കി വായിച്ചു, എന്നിട്ടു മരുന്നിനുപോലും ഒന്നും കിട്ടീല്യാ... :) തേടിയവള്ളി കയ്യില്‍ ചുറ്റിയല്ലേ ദാ ഇവിടെ...ഈ ലേഖനം. നന്നായിട്ടുണ്ട്.
കണ്ണുതുറപ്പിക്കുന്ന ലേഖനം. ഇതൊക്കെ ആദ്യേ പറഞ്ഞുതരണ്ടേ മാഷേ...ഉം, സാരല്യ, ഒരു പുത്യ ബ്ലോഗു തുടങ്ങാം... :)
രസായീണ്ടേ പോസ്റ്റ്.
അയ്യോ ചിരിച്ച് ചിരിച്ച് വയറെളക്കം പിടിച്ചേ..
ആണുങ്ങള്‍ക്കുള്ള ടിപ്സും കൂടെ എഴുതാമോ?
അവസരോചിതമായി.
അഭിനന്ദനങ്ങള്‍.
പെടയ്‌ക്കുവിന്‍,
വാക്കിലും വരയിലും
വിറയല്‍ വരുത്തുന്ന
മാരണ രോഗങ്ങള്‍
ധമനിയില്‍ ഈ വിധം പലവിധം :).
ഇത്തവണ ഞാന്‍ കമന്‍റു മുഴുവന്‍ വായിച്ചു.
ചിലര്‍ക്കു ഹാലിളകിയതു കണ്ട് ആഞ്ഞാഞ്ഞു ചിരിച്ചു.
ചിരിക്കാതെ വയ്യ. വയ്യാതായിട്ടും ചിരിച്ചുപോയി.
ഉള്ളതു പറയുമ്പോള്‍ ചൊറിച്ചിലു വരും എന്നൊരു ചൊല്ലുണ്ട്.
അതുപോലെയായി...
ഇനിയിപ്പം തനിക്കെതിരെ ആരെങ്കിലും ബ്ലോഗ് എഴുതാനും സാധ്യതയുണ്ട്.
പക്ഷേ, അതിനെ ഇത്തരം കഥകള്‍ എഴുതാന്‍ ഉപയോഗിച്ച അതേ ആര്‍ജവത്തോടെ സ്വീകരിച്ചേക്കണം!
:):):)