DISQUS

ബെര്‍ളിത്തരങ്ങള്‍: http://berlythomas.blogspot.com/2007/07/1.html

  • Haree | ഹരീ · 2 years ago
    ബാനറും വലിച്ചു കെട്ടി റോക്കറ്റ് പറന്നുയര്‍ന്നുവത്രേ, ഈ അവസരത്തില്‍ ഒന്നേ എനിക്ക് ബേര്‍ളിയോട് പറയുവാനുള്ളൂ...
    (തുടരും)
    --

  • ഇത്തിരിവെട്ടം · 2 years ago
    നിന്റെ കാര്യം കട്ട പൊക എന്നായിരിക്കും ആ കടലാസില്‍...
  • Sijo · 2 years ago
    ബ്ലോഗുകളും ഇപ്പോള്‍ തുടരന്‍സ്‌
    ഏതോ വാരികയെ ഓര്‍മിപ്പിക്കുന്നു
  • Sul | സുല്‍ · 2 years ago
    തുടന്നോളൂ :)
  • ഇടിവാള്‍ · 2 years ago
    അപഥസഞ്ചാരങ്ങള്‍.. ഹാഹാ!
    ബെര്‍ളിയുടെ പോസ്റ്റുകളില്‍ മാസ്റ്റര്‍പീസ് അവയാണേ.. പ്രത്യേക രസം തന്നെ വായിക്കാന്‍

    തുടരനു ആകാംഖയോടെ കാത്തിരിക്കുന്നു.


    "മൂന്നേ..രണ്ടേ..രണ്ടേ..രണ്ടേ...- സ് റ്റേഷന്‍ മാസ്റ്റര്‍ക്ക് എണ്ണം തെറ്റിപ്പോയി എന്നെനിക്കു മനസ്സിലായി. രണ്ടിന്റെ താഴെ എന്താണെന്ന് അന്വേഷിച്ച് അയാള്‍ പോയ തക്കം നോക്കി ...

    ഹഹഹഹഹഹ!!!!!







  • കുട്ടമ്മേനൊന്‍::KM · 2 years ago
    ഹ ഹ . തുടരൂ..
  • ഉണ്ണിക്കുട്ടന്‍ · 2 years ago
    ഇങ്ങേരെ സമ്മതിച്ചിരിക്കുന്നു..കൈവെക്കാത്തതൊന്നും ഇല്ലല്ലോ..ഇപ്പോ റോക്കറ്റിലാ കളി..?
    ഇതാണോ നാലു വാക്കുകള്‍? "റോക്കറ്റില്‍ പെട്രോള്‍ അടിച്ചിട്ടില്ലാ മോനേ.."(ഓ 4 വാക്കൊപ്പിച്ചു)
  • അഞ്ചല്‍കാരന്‍ · 2 years ago
    ആകാംഷ...അകാംഷ
    ആ നാലു വാക്കുകള്‍ എന്തായിരുന്നു?
    ദൈവമേ റോക്കറ്റെങ്ങാനും ആകാശത്തേക്കുയര്‍ന്നാല്‍ പിന്നെ ഞങ്ങളെങ്ങനെ ബെര്‍ളിത്തരങ്ങള്‍ വായിക്കും? ബെര്‍ളിച്ചായന് നീന്തല്‍ വശമുണ്ടോ?
    നീന്തല്‍ വശമില്ലങ്കില്‍ “ബെര്‍ളിതരങ്ങള്‍” എന്ന ബ്ലോഗിന് വേണ്ടി ബൂലോകര്‍ റീത്ത് വേടിക്കേണ്ടി വരും.

    സംഗതി കൊള്ളാം സാറേ.




  • മനോജ്‌ കുമാര്‍.വി · 2 years ago
    ഇതിന്റെ തുടര്‍ സം‌പ്രേക്ഷണം ഇന്നുച്ചയ്ക്ക് തന്നെയുണ്ടോ? :)
  • ദില്‍ബാസുരന്‍ · 2 years ago
    ‘റോക്കറ്റിന്റെ കക്കൂസില്‍ വെള്ളം ഇല്ല’ എന്നായിരുന്നോ ആ നാല് വാക്കുകള്‍ ബെര്‍ളിച്ചായാ. തുടരൂ.. തുടരും (തുടരില്ലേ?)
  • ചക്കര · 2 years ago
    “ഇവിടുന്ന് വിട്ട് ഒരു സാധനോം തിരിച്ചു വന്നീട്ടില്ല”, എന്നായിരുന്നില്ലേ?
  • പോക്കിരി വാസു · 2 years ago
    റോക്കറ്റിന്റെ പുറത്ത് വിഎസ്എസ്സി തുമ്പ എന്നല്ലാതെ വേറെ അതിശയന്‍ എന്ന മലയാളം സിനിമയുടെ പരസ്യം മാത്രേയുണ്ടായിരുന്നുള്ളൂ.

    ഹ ഹ ഹ...കൊള്ളാം ബര്‍ലിച്ചായാ...

  • [ ബെര്‍ളി തോമസ് ] · 2 years ago
    റോക്കറ്റിന്റെ പുറത്ത് എഴുതിയിരുന്ന നാല് വാക്കുകള്‍ തീര്‍ത്തും അപ്രതീക്ഷിതമാണ്...
    ആരും പ്രതീക്ഷിക്കാത്ത ഒരു കുറിപ്പ്..
    കാത്തിരിക്കുക..

  • [ ബെര്‍ളി തോമസ് ] · 2 years ago
    ഓടോ-
    എയ്ഡ്സ് ബാധിച്ചു കിടന്നിരുന്ന ചലച്ചിത്രനടി നിഷ (40) ചെന്നൈയില്‍ അന്തരിച്ചു. സംസ്കാരം നടത്തി.
  • കുതിരവട്ടന്‍ | kuthiravattan · 2 years ago
    തുടക്കം കൊള്ളാം :-)
  • മെലോഡിയസ് · 2 years ago
    ബെര്‍ളി ചേട്ടാ..അപഥ സഞ്ചാരം തുടരന്‍ കലക്കീ..
    അങ്ങേരു ഇത് വരെ ശരിക്കും പോയിട്ടില്ല. പോകുന്നതിനു മുമ്പ് തന്നെ ഒരു കീച്ച് അങ്ങ് കീറി അല്ലേ. നന്നായിട്ടുണ്ട് ട്ടാ..
  • :: niKk | നിക്ക് :: · 2 years ago
    haHaha... :D
  • അഞ്ചല്‍കാരന്‍ · 2 years ago
    അറിയിപ്പ്:
    ബഹിരാകാശത്തേക്ക് ഉല്ലാസ യാത്ര പോയ ലോക പ്രശസ്ത ബ്ലോഗെഴുത്തു കാരനും പാലാകാരുടെ കണ്ണിലുണ്ണിയും അഭിമാന ഭാജനവുമായ ബെര്‍ളി എന്ന ബ്ലോഗറേ ഇന്നലെ ബഹിരാകാശ പേടകം വിജയകരമായി വിക്ഷേപിച്ചതിന് ശേഷം കാണാതായിരിക്കുന്നു. വിക്ഷേപണാനന്തരം ടി പേടകം വിജയകരമായി അറബികടലില്‍ ലാന്റ് ചെയ്തിരുന്നു എന്ന വിവരം ഏവരും അറിഞ്ഞു കാണുമല്ലോ? അറബി കടലില്‍ മത്സ്യ ബന്ധനത്തിലേര്‍പെട്ടിരിക്കുന്നവര്‍ ഒന്നു ശ്രദ്ധിക്കാന്‍ വാ‍നനിരീക്ഷണ കേന്ദ്രം ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു. എന്തെങ്കിലും വിവരം കിട്ടുന്നവര്‍ ഏറ്റവും അടുത്തുള്ള കള്ള് ഷാപ്പില്‍ അറിയിക്കാന്‍ താല്പര്യപെടുന്നു. തക്കതായത് നല്‍കുന്നതായിരിക്കും.