DISQUS

ബെര്‍ളിത്തരങ്ങള്‍: ഭരണങ്ങാനം ബ്ലോഗേഴ്സ് മീറ്റ്

  • [ ബെര്‍ളി തോമസ് ] · 2 years ago
    സുനീഷേ മാപ്പ്..!!!
    വേറെ ആരെ വച്ച് കഥകളെഴുതിയാലും അവര്‍ക്കൊക്കെ ഫീല് ചെയ്യും..

    ഈ ബൂലോഗത്ത് എല്ലാവരും തൊട്ടാവാടികളാ !
  • [ ബെര്‍ളി തോമസ് ] · 2 years ago
    ഭരണങ്ങാനം ബ്ലോഗേഴ്സ് മീറ്റ് എന്ന ഈ പുതിയ പോസ്റ്റും സുനീഷ് തോമസുമായി ഒരു ബന്ധവുമില്ല !
  • സുനീഷ് തോമസ് / SUNISH THOMAS · 2 years ago
    ബെര്‍ളീ......കലക്കി. നിങ്ങളു നമ്മളെ തവിടുപൊടിയാക്കി. ഗംഭീരമാക്കി.


    ഒരു സംശയം മാത്രം-

    യഥാര്‍ഥത്തില്‍ ലൂസിക്കുട്ടി വരികയാണേല്‍ അത് ആരെ അന്വേഷിച്ചായിരിക്കും?!!!!





    ഞെട്ടിയെണീക്കുമ്പോഴേക്കും മറ്റുള്ളവരും കണ്ടു കഴിഞ്ഞിരുന്നു ലൂസിക്കുട്ടിയെ. അവര്‍ കള്ള്, അച്ചാറ്... എന്നൊക്കെ പറഞ്ഞ് ഷാപ്പിന്റെ പല മൂലയിലേക്കും വലിഞ്ഞു. കാലിയായ കുപ്പികളും സുനീഷ് കുമാറും മാത്രമായി അകത്ത്.





    സുനീഷ് കുമാറിന് ഷാപ്പിനു തീ വയ്ക്കണമെന്നു തോന്നി. ഒന്നും പറയാനില്ലാത്തതു കൊണ്ട് തീര്‍ത്തും കാര്യമാത്രപ്രസക്തമായി സുനീഷ് കുമാര്‍ പറഞ്ഞു- കഴിഞ്ഞു... എല്ലാരും പോയി !





    ചിരിച്ചു നടുവൊടിഞ്ഞു. സംഗതി അസ്സലായി.



    ഭരണങ്ങാനം ബ്ളോഗേഴ്സ് മീറ്റിന്‍റെ രണ്ടാം ഭാഗം ഞാനെഴുതുന്നു.
  • Visala Manaskan · 2 years ago
    ബെര്‍ളീ..
    അപ്പ എന്നെ വിട്ടോ?? ഹഹഹ

    ഇതും രസായിട്ടുണ്ട് ഗഡീ.
  • സാല്‍ജോ+saljo · 2 years ago
    ബു ഹാ‍ാ ഹ ഹഹഹഹ്ഹഹഹ......
    അതിഷ്ടമായി,





    സുനീഷേ.......പൂയ്... ഇല്ലെ പോയാ‍ാ...



    അതു രസിച്ചു.



    സുനീഷ് മാഷെ, ലൂസിയെ വിട് നമ്മക്കീ ലൂസിഫറിനെ പറ്റി എഴുതാം...





    ഓ. ടോ.: ബെര്‍ളീ, ബൂലോകത്തെല്ലാവരും തൊട്ടാവാടികളാണെന്നു പറഞ്ഞതിന് തന്നെ ഞാന്‍ നാല് ഫെര്‍മെന്റേഷനായ തെറി വിളിച്ചിരിക്കുന്നു!
  • കുതിരവട്ടന്‍ | kuthiravattan · 2 years ago
    അന്തോണി മാപ്പിള കള്ളുകുടി നിര്‍ത്തിയാരുന്നു. മീറ്റിന് വാസന്തിയെ വിളിക്കാതിരുന്നത് മോശമായിപ്പോയി :-)
  • Sul | സുല്‍ · 2 years ago
    ബെര്‍ളീ - സുനീഷ് സഖ്യം നീണാള്‍ വാഴട്ടെ...
    നിങ്ങള്‍ തമ്മില്‍ പാരവെക്കുന്നതു കാണാന്‍ എന്താ ചേല്.

    അപ്പോള്‍ എനിക്കും വാഴവെട്ടാലൊ :)

    -സുല്‍
  • Sul | സുല്‍ · 2 years ago
    ബെര്‍ളീ ഒരോഫ് :


    വിശാലാ

    ബെര്‍ളി വെര്‍തെ വിട്ടതല്ലേ.

    ഒരെണ്ണം ഞാനേര്‍പ്പാടാക്കാം.

    ഇപ്പോവേണോ പിന്നെ മതിയൊ?



    -സുല്‍
  • TonY Kuttan · 2 years ago
    ഹ. ഹ.. ഹ സംഗതി അസ്സലായി....:)
  • ദില്‍ബാസുരന്‍ · 2 years ago
    സ്ഥിരം കുടിയന്മാര്‍ പലരും ബ്ലോഗര്‍മാര്‍ കൂടിയായിരുന്നതിനാല്‍ ബ്ലോഗേഴ്സ് മീറ്റ് ഷാപ്പിന്റെ പ്രവര്‍ത്തനത്തില്‍ കാര്യമായ വ്യത്യാസമൊന്നും വരുത്തിയില്ല.


    ഹ ഹ.. ഇത് രസിച്ചു. സുനീഷണ്ണന്‍ ഒരരുക്കായി എന്ന് തോന്നുന്നു. :-)
  • Visala Manaskan · 2 years ago
    സുല്ലേ. നെവര്‍ മൈന്റ്. ധൈര്യായിട്ട് പൂശിക്കോ.. ഞാന്‍ മതിയെങ്കില്‍!


    അതിരാവിലെ ബ്രഹ്മമുഹൂര്‍ത്തത്തില്‍** എണീച്ച് തലയില്‍ പാരച്ച്യൂട്ട് തേച്ചിരിക്കുമ്പോള്‍ ടി ബെര്‍ളിത്തരക്കൃതി വായിക്കുകയും,പ്രസന്‍സ് ആഫ് മൈന്റ് നഷ്ടപ്പെടുകയും ചായയെടുത്ത് കുടിക്കുകയും, പല്ലുതേച്ചിട്ട് ചായകുടിക്കണോ അതോ ചായകുടിച്ചിട്ട് പല്ല് തേക്കണോ എന്ന ടിപ്പിക്കല്‍ ബാച്ചി ഡിലൈമ പരിഹരിക്കപ്പെടുകയുമുണ്ടായി എന്നറിയിക്കുന്നു.



    **സാധനം അടിച്ചുമാറ്റല്‍ പ്രകൃയക്ക് വിധേയമായത്. അര്‍ത്ഥമറിയില്ലെങ്കിലും ഒരു ഉദ്ദേശം വച്ച് കാച്ചിയത്!
  • കുട്ടമ്മേനൊന്‍::KM · 2 years ago
    ബേര്‍ലി, സംഗതി അസ്സലായി. വിശാലന്റെ കമന്റും രസായി. ബി = ബ്ലോഗ് മാത്രമാണോ എന്റമ്മച്ചീ.. !
  • പടിപ്പുര · 2 years ago
    ബര്‍ളീ, സുനീഷിന്റെ പുറത്താണ് തിരുവാതിര, അല്ലേ.
    ഏതായാലും മീറ്റ് തമര്‍ത്തു.
  • അബ്ദുല്‍ അലി · 2 years ago
    ബെര്‍ളി,
    വനിത ബ്ലോഗര്‍മാരാരും എത്തിയില്ല എന്ന് വിശ്വസിക്കാന്‍ പ്രയാസം. ലൂസിക്കുട്ടി വരില്ലെന്ന് അറിയാമായിരുന്ന ജോര്‍ജ്ക്കുട്ടി വന്നു എന്നതും അവിശ്വസനീയം.

    ഇച്ചയോ, മീറ്റ്‌ കലക്കി.
  • [ ബെര്‍ളി തോമസ് ] · 2 years ago
    വിശാലാക്ഷാ, നിങ്ങളിപ്പോഴും ജീവിച്ചിരിക്കുന്നോ ?
  • [ ബെര്‍ളി തോമസ് ] · 2 years ago
    മാറിയ സാഹചര്യങ്ങളില്‍ ഈ സുനീഷിനു പോലും എന്നോടു തരിമ്പും മതിപ്പില്ലാതായി മാറിയിരിക്കുന്ന പരിതസ്ഥിതിയില്‍ ലൂസിക്കുട്ടിയെ എങ്ങാനും എന്റെ തലേല്‍ വച്ചു കെട്ടാന്‍ വല്ല ശ്രമവും നടത്തുമോന്നാ ഇപ്പോ എന്റെ പേടി. സ്വന്തം കഥാപാത്രമാകുമ്പോ ആരുടേം തലേം കെട്ടി വയ്ക്കാമല്ലോ !
  • [ ബെര്‍ളി തോമസ് ] · 2 years ago
    കുതിരവട്ടനും ചരിത്രകഥാപാത്രമായ വാസന്തിയും തമ്മിലെന്തരോ പൂത്തുലയുന്നതിന്റെ മണം !!!
  • [ ബെര്‍ളി തോമസ് ] · 2 years ago
    ദില് ബനെപ്പോലെയുള്ള പരദേശികളെയും ബ്ലോഗേഴ്സ് മീറ്റിനു വിളിച്ചിരുന്നെങ്കിലും ചുവന്ന ദ്രാവകത്തിന്റെ അഭാവവും മാന്യതയുടെ സംഗീത-അരണ്ട വെളിച്ച മറയുമില്ലാത്തതിനാല്‍ ക്ഷണം നിരസിക്കുരകയായിരുന്നു പോലും.
  • [ ബെര്‍ളി തോമസ് ] · 2 years ago
    വാസന്തി എന്ന വാഗമണ്‍ റൂട്ടുകാരിയുടെ ഭരണങ്ങാനം വേര്‍ഷനാകുന്നു ലൂസിക്കുട്ടി. ഇനി കളിക്കരുത്.


    പടിപ്പുരേ, സുനീഷിന്റെ പുറത്ത് തിരുവാതിരയല്ല, ചവിട്ടുനാടകം അല്ലെങ്കില്‍ മാര്‍ഗംകളി. ഇതു രണ്ടുമാണ് അംഗീകൃത കലകള്‍.



    കുട്ടമ്മേനോഞ്ചേട്ടാ.. അഭിവാദ്യങ്ങളുടെ കൊട്ടുവടി !!!
  • സുനീഷ് തോമസ് / SUNISH THOMAS · 2 years ago
    ഇല്ല ബെര്‍ളീ, നിങ്ങള്‍ക്കു രക്ഷപ്പെടാനാവില്ല.
    യഥാര്‍ഥ ലൂസിക്കുട്ടി ആരാണെന്നും എന്തിനാണ് ആ കക്ഷിയെ എന്‍റെ തലയില്‍കെട്ടിവച്ചതെന്നുമുള്ള മുഴുവന്‍ വിവരങ്ങളും ചൂടോടെ നാളെ പുലര്‍ച്ചെ എന്‍റെ സ്വന്തം ബ്ളോഗില്‍ പ്രത്യക്ഷപ്പെടും.

    ഭരണങ്ങാനം ബ്ളോഗേഴ്സ് മീറ്റിന്‍റെ രണ്ടാം ഭാഗം. അതുവരെ നിങ്ങള്‍ക്കു മാന്യനാകാം. നിങ്ങളുടെ മാന്യതയുടെ മുഖംമൂടി ഞാന്‍ വലിച്ചുകീറി മീനിച്ചിലാറ്റിലൊഴുക്കും. രണ്ടുകുപ്പി തെങ്ങിന്‍ കള്ളാണേല്‍ സത്യം!!!!



    (ഇതു മതിയാകുമെന്നു വിചാരിക്കുന്നു)
  • Dinkan-ഡിങ്കന്‍ · 2 years ago
    സാങ്കല്‍പ്പിക മീറ്റിന് ആശംസകള്‍ :)
  • [ ബെര്‍ളി തോമസ് ] · 2 years ago
    ഡിങ്കാ, ഇത് യാഥാര്‍ത്ഥ്യമാണ്... നാളെ സുനീഷിന്റെ ബ്ലോഗില്‍ പ്രത്യക്ഷപ്പെടുമെന്നു പറയപ്പെടുന്ന പോസ്റ്റാമ് സാങ്കല്‍പികം.


    സുനീഷിന്റെ ബ്ലോഗ് നമുക്ക് മറുമൊഴീന്ന് തൊഴിച്ചു പുറത്താക്കിയാലോ ?

    അതിനു പ്രൊവിഷനുണ്ടോ ?
  • അഞ്ചല്‍കാരന്‍ · 2 years ago
    എല്ലാംകൂടി കണ്ടും കേട്ടും ഭരണങ്ങാനത്തും പാലായിലും വന്ന് ആ മണ്ണ് ഒന്ന് വാരി പുണരാന്‍ തോന്നുന്നു.
  • അഞ്ചല്‍കാരന്‍ · 2 years ago
    പാലയിലേക്കുള്ള വിസയെടുത്താല്‍ ഭരണങ്ങാനവും കൂടി കാണാനുള്ള വല്ല പൊവിഷനും ഉണ്ടോന്നോ എന്തോന്നോ?
  • സാല്‍ജോ+saljo · 2 years ago
    അഞ്ചല്‍ക്കാരാ... ആ മീറ്റുനടത്തി വാളുവച്ച മണ്ണുതന്നെ പുണരണോ??? :)
  • [ ബെര്‍ളി തോമസ് ] · 2 years ago
    പാലായുടെയും ഭരണങ്ങാനത്തിന്റെയും കഥകള് കേട്ട് നിങ്ങളി പാലായിലോ ഭരണങ്ങാനത്തോ ചെന്ന് അന്വേഷിച്ചു നോക്കൂ- ഈ ബെര്‍ളി ?... ഈ സുനീഷ് തോമസ് ?


    വിവരമറിയും... മണ്ണ് പുണരുകയുല്ല... മണ്ണില്‍ പുതയുകയാവും സംഭവിക്കുക !
  • സാല്‍ജോ+saljo · 2 years ago
    സുനീഷിനെ ചവിട്ടൂന്ന് പറഞ്ഞപ്പം നിങ്ങള് മറുമൊഴിക്കിട്ടു തന്നെ ചവിട്ടിയല്ല്.. മറുമൊഴി കാണാനില്ല...




    ഓ. ടോ.: ബ്ലോഗ് ചാറ്റ് റൂമായി മാറുന്നെന്ന് പണ്ടാരോ പറഞ്ഞാരുന്നു. ആരാദ്...?



    “ന്തോ...എന്നാമ്മച്ചീ... ദേ വരുവാ....” എന്നെ അമ്മച്ചി വിളിക്കുന്നു ഞാമ്പോട്ടെ...



    :) :) :()
  • പച്ചാളം : pachalam · 2 years ago
    ബെര്‍ളിയേ സൂക്ഷിച്ചോ, സുനീഷ് രണ്ടും കൽപ്പിച്ചാന്നാ തോന്നുന്നേ ;)
  • [ ബെര്‍ളി തോമസ് ] · 2 years ago
    പച്ചവെള്ളം,
    കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്നാണല്ലോ.. പോരട്ടെ, വരവു വെച്ചേക്കാം !!